"BUILDING THE FUTURE THROUGH QUALITY EDUCATION "
===

19 October, 2011

Best Blogger Tips

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന് കെ.പി.എസ്.ടി.യുവിന്റെ കണ്ണീർപ്രണാമം



- കാക്കനാടന്‍ -


ജീവിതരേഖ
ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി (പിന്നീടത് എസ്.എസ്.എൽ.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽ‌വേയിലും റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി.
1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (പാർവതി എന്ന പേരിൽ രണ്ടിന്റെയും സംവിധായകൻ ഭരതൻ) ചലച്ചിത്രമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.
ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് അന്തരിച്ചു

കൃതികൾ


നോവൽ

  • സാക്ഷി 1967.
  • ഏഴാംമുദ്ര 1963
  • വസൂരി 1968.
  • ഉഷ്ണമേഖല 1969
  • കോഴി 1971.
  • പറങ്കിമല 1971.
  • അജ്ഞതയുടെ താഴ്വര 1972
  • ഇന്നലെയുടെ നിഴൽ 1974.
  • ആരുടെയോ ഒരു നഗരം 1974.
  • അടിയറവ് 1975.
  • തുലാവർഷം 1975.
  • അഭിമന്യു 1976.
  • തീരങ്ങളിൽ ഉദയം 1976.
  • അടർന്നുവീണടിയുന്ന നക്ഷത്രങ്ങൾ 1978.
  • എന്റെ നഗരം ഒരു സമരകഥ, മറ്റൊരുമുഖം 1980.
  • വേരുകൾ ഇല്ലാത്തവൻ 1980.
  • ഒറോത 1982.
  • ഈ നായ്ക്കളുടെ ലോകം 1983.
  • കൊച്ചാപ്പു ചില ഓർമക്കുറിപ്പുകൾ 1985.
  • ബർസാത്തി 1986.
  • ഒരു വിഡ്ഢിയുടെ ചരിത്രം 1987.
  • നായാട്ട് (2 നോവലുകൾ) 1988.
  • ചുമർചിത്രങ്ങൾ 1988.
  • കടലിന്റെ മോഹം 1988.
  • കാവേരിയുടെ വിളി 1988.
  • ഇവിടെ ഈ തീരത്ത് 1990.
  • അന്ത്രയോസ് എന്ന പാപി (3 നോവലറ്റുകൾ) 1991.
  • കമ്പോളം,
  • കാക്കനാടന്റെ ലഘുനോവലുകൾ.
  • പ്രളയത്തിനുശേഷം,
  • ആരുടെയോ ഒരു നഗരം,
  • രണ്ടാം പിറവി,
  • ഹിൽ സ്റേഷൻ,
  • അമ്മയ്ക്കു സ്വന്തം,
  • മഴ നിഴൽ പ്രദേശം,
  • കൊളോസസ്.
കച്ചവടം 1963.


ചെറുകഥ

  • കണ്ണാടിവീട് 1966.
  • പതിനേഴ് 1967.
  • യുദ്ധാവസാനം 1969.
  • പുറത്തേക്കുള്ള വഴി 1970.
  • അശ്വത്ഥാമാവിന്റെ ചിരി 1979.
  • ശ്രീചക്രം 1981.
  • കാക്കനാടന്റെ കഥകൾ 1984.
  • ആൾവാർതിരുനഗറിലെ പന്നികൾ 1989.
  • ഉച്ചയില്ലാത്ത ഒരു ദിവസം 1989.
  • മഴയുടെ ജ്വാലകൾ 1989.
  • അരുളപ്പാട് 1993
  • ജാപ്പാണപ്പുകയില,
  • ബാൾട്ടിമോറിലെ അമ്മ,
  • യൂസഫ് സരായിലെ ചരസ് വ്യാപാരി,
  • പുറത്തേയ്ക്കുള്ള വഴി
  • കാലപ്പഴക്കം (കച്ചവടം, യുദ്ധാവസാനം എന്നീ സമാഹാരങ്ങളിലെ കഥകൾ) 2010


യാത്രക്കുറിപ്പുകൾ

  • കുടജാദ്രിയുടെ സംഗീതം 1989.
  • കുളിര്, വേനൽ, മഴ 1992.


ഓർമക്കുറിപ്പുകൾ

  • ഗ്യാലറി, യാത്രയ്ക്കിടയിൽ, (മലയാളനാട് പൊളിറ്റിക്കൽ വീക്കിലിയിൽ എഴുതിയ കോളം)
  • കാക്കനാടന്റെ പേജ് (മലയാളനാട് വാരികയിൽ എഴുതിയ കോളം).


No comments:

Post a Comment