"BUILDING THE FUTURE THROUGH QUALITY EDUCATION "
===

01 October, 2011

കെ.പി.എസ്.ടി.യു. മെഗാ ക്വിസ് 2011

Best Blogger Tips
കെ.പി.എസ്.ടി.യു. മെഗാ ക്വിസ്  2011ന്റെ ഭാഗമായി നടന്ന ഉപജില്ലാതല മത്സരത്തില്‍ എല്‍.പി,യു.പി,എച്ച്.എസ്. വിഭാഗങ്ങളിലായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. "ചാച്ചാജിയും ഇന്ത്യയും " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എല്‍.പി.വിഭാഗം മത്സരത്തില്‍ ആലങ്കോട് ജനതാ എ.എല്‍.പി.സ്കൂളിലെ സാന്ദ്ര .എ.എസ്. , ജി.എല്‍.പി.എസ്.മൂക്കുതലയിലെ ഉമ്മു ഹാനിയ.വി. എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എല്‍.പി.എസ്.മൂക്കുതലയിലെ അനര്‍ഘ രമേഷ് രണ്ടാം സ്ഥാനം നേടി.
ഇന്ത്യയുടെ കാര്‍ഷിക പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യു.പി വിഭാഗം  മത്സരത്തില്‍ ജി.എം.യു.പി.സ്കൂള്‍ എടപ്പാളിലെ അഞ്ജലി ദേവ് ഒന്നാം സ്ഥാനവും കെ.എം.ജി.യു.പി.സ്കൂള്‍ തവനൂരിലെ അമല്‍കൃഷ്ണന്‍.എം. രണ്ടാം സ്ഥാനവും ,സജിത്ത്.പി.വി. മൂന്നാം സ്ഥാനവും നേടി.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എച്ച്.എസ് വിഭാഗം  മത്സരത്തില്‍ പൂക്കരത്തറ ഡി.എച്ച്.ഓ.എച്ച്.എസ്.എസിലെ ഷിജിന്‍ വിജയിയായി.
വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം കെ.പി.എസ്.ടി.യു. സംസ്ഥാന കൌണ്‍സിലര്‍ സി,വി,സന്ധ്യ, റവന്യു ജില്ലാ വൈസ് പ്രസിഡന്റ്‌ അടാട്ട് വാസുദേവന്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.പി.മോഹനന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.കെ.ദിലീപ് കുമാര്‍ അധ്യക്ഷം വഹിച്ചു.രഞ്ജിത്ത് അടാട്ട് സ്വാഗതവും,കെ.പ്രമോദ് നന്ദിയും പറഞ്ഞു.
ക്വിസ് മത്സരത്തിന് കെ.ഉണ്ണികൃഷ്ണന്‍,സജീവ്‌.പി.ജി,സജീവ്‌ ,സി.എസ്.മനോജ്‌, സുര്യനാരായണന്‍, ബിജു.പി.സൈമണ്‍,പ്രവിത,ആന്‍ലി ആന്റണി,ഡിഫില്‍ ദാസ്‌  എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment