31 October, 2011
27 October, 2011
25 October, 2011
UID FOR SCHOOL CHILDREN - DPI CIRCULAR
23 October, 2011
22 October, 2011
21 October, 2011
ശാസ്ത്രമേള
എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള നവംബര്‍ 8,9,10 തിയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു
എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള പ്രോഗ്രാം ഷെഡ്യൂൾ
എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള പ്രോഗ്രാം ഷെഡ്യൂൾ
19 October, 2011
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന് കെ.പി.എസ്.ടി.യുവിന്റെ കണ്ണീർപ്രണാമം
ജീവിതരേഖ
ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി (പിന്നീടത് എസ്.എസ്.എൽ.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി.
1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (പാർവതി എന്ന പേരിൽ രണ്ടിന്റെയും സംവിധായകൻ ഭരതൻ) ചലച്ചിത്രമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.
ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് അന്തരിച്ചു
കൃതികൾ
നോവൽ
- സാക്ഷി 1967.
- ഏഴാംമുദ്ര 1963
- വസൂരി 1968.
- ഉഷ്ണമേഖല 1969
- കോഴി 1971.
- പറങ്കിമല 1971.
- അജ്ഞതയുടെ താഴ്വര 1972
- ഇന്നലെയുടെ നിഴൽ 1974.
- ആരുടെയോ ഒരു നഗരം 1974.
- അടിയറവ് 1975.
- തുലാവർഷം 1975.
- അഭിമന്യു 1976.
- തീരങ്ങളിൽ ഉദയം 1976.
- അടർന്നുവീണടിയുന്ന നക്ഷത്രങ്ങൾ 1978.
- എന്റെ നഗരം ഒരു സമരകഥ, മറ്റൊരുമുഖം 1980.
- വേരുകൾ ഇല്ലാത്തവൻ 1980.
- ഒറോത 1982.
- ഈ നായ്ക്കളുടെ ലോകം 1983.
- കൊച്ചാപ്പു ചില ഓർമക്കുറിപ്പുകൾ 1985.
- ബർസാത്തി 1986.
- ഒരു വിഡ്ഢിയുടെ ചരിത്രം 1987.
- നായാട്ട് (2 നോവലുകൾ) 1988.
- ചുമർചിത്രങ്ങൾ 1988.
- കടലിന്റെ മോഹം 1988.
- കാവേരിയുടെ വിളി 1988.
- ഇവിടെ ഈ തീരത്ത് 1990.
- അന്ത്രയോസ് എന്ന പാപി (3 നോവലറ്റുകൾ) 1991.
- കമ്പോളം,
- കാക്കനാടന്റെ ലഘുനോവലുകൾ.
- പ്രളയത്തിനുശേഷം,
- ആരുടെയോ ഒരു നഗരം,
- രണ്ടാം പിറവി,
- ഹിൽ സ്റേഷൻ,
- അമ്മയ്ക്കു സ്വന്തം,
- മഴ നിഴൽ പ്രദേശം,
- കൊളോസസ്.
കച്ചവടം 1963.
ചെറുകഥ
- കണ്ണാടിവീട് 1966.
- പതിനേഴ് 1967.
- യുദ്ധാവസാനം 1969.
- പുറത്തേക്കുള്ള വഴി 1970.
- അശ്വത്ഥാമാവിന്റെ ചിരി 1979.
- ശ്രീചക്രം 1981.
- കാക്കനാടന്റെ കഥകൾ 1984.
- ആൾവാർതിരുനഗറിലെ പന്നികൾ 1989.
- ഉച്ചയില്ലാത്ത ഒരു ദിവസം 1989.
- മഴയുടെ ജ്വാലകൾ 1989.
- അരുളപ്പാട് 1993
- ജാപ്പാണപ്പുകയില,
- ബാൾട്ടിമോറിലെ അമ്മ,
- യൂസഫ് സരായിലെ ചരസ് വ്യാപാരി,
- പുറത്തേയ്ക്കുള്ള വഴി
- കാലപ്പഴക്കം (കച്ചവടം, യുദ്ധാവസാനം എന്നീ സമാഹാരങ്ങളിലെ കഥകൾ) 2010
യാത്രക്കുറിപ്പുകൾ
- കുടജാദ്രിയുടെ സംഗീതം 1989.
- കുളിര്, വേനൽ, മഴ 1992.
ഓർമക്കുറിപ്പുകൾ
- ഗ്യാലറി, യാത്രയ്ക്കിടയിൽ, (മലയാളനാട് പൊളിറ്റിക്കൽ വീക്കിലിയിൽ എഴുതിയ കോളം)
- കാക്കനാടന്റെ പേജ് (മലയാളനാട് വാരികയിൽ എഴുതിയ കോളം).
ശാസ്ത്രമേള
എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള തവനൂര്‍ .കെ.എം.ജി.വി.എച്.എസ്.എസില്‍ നവംബര്‍ 1,2,3 തിയ്യതികളിലായി നടക്കും
PLEASE COMPLETE AND CONFIRM THE DATA ENTRY BEFORE 20.10.2011
LP SECTION COLLECTION THEME--വിവധയിനം പയറുവര്‍ഗ്ഗങ്ങള്‍
LP SECTION CHART THEME--അന്താരാഷട്ര വനവര്‍ഷം
SCIENCE DRAMA( ONLY FOR HS)
MAIN THEME-
-SCIENCE AND SOCIETY
SUB THEMES
BIO DIVERSITY
WONDER WORLD OF CHEMISTRY
WATER CRISIS
ENERGY CRISIS
17 October, 2011
DPI CIRCULAR TO COLLECT THE DETAILS OF ACTUAL NUMBER OF STUDENTS AS ON 03.10.2012
സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളിലേയും
ഹെഡ്മാസ്റര്‍മാര്‍
ഹെഡ്മാസ്റര്‍മാര്‍
അവരവരുടെ സ്കൂളുകളില്‍ ഓരോ ക്ളാസ്സുകളിലും പഠിക്കുന്ന കുട്ടികളുടെ
എണ്ണം
പ്രൊഫോര്‍മയില്‍ തയ്യാറാക്കി അതതു വിദ്യാഭ്യാസ ഓഫീസര്‍ക്ക്
പ്രൊഫോര്‍മയില്‍ തയ്യാറാക്കി അതതു വിദ്യാഭ്യാസ ഓഫീസര്‍ക്ക്
ഒക്ടോബര്‍ 28 ന്
നല്‍കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
നല്‍കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
16 October, 2011
എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍
14 October, 2011
IT FEST
13 October, 2011
STD X SOCIAL SCIENCE- CHAPTER 1
STD X SOCIAL SCIENCE- CHAPTER 1
CIRCULAR -QIP/34287/2011/DPI dated 10.10.2011
ENGLISH MEDIUM - MALAYALAM EDIUM
12 October, 2011
11 October, 2011
GUIDE LINES FOR ISSUING NOC FOR GETTING CBSE/ICSE AFFILIATION
08 October, 2011
LIST OF EXCESS TEACHERS WORKING WITHOUT SALARY AND PROTECTED TEACHERS
LIST OF EXCESS TEACHERS WORKING WITHOUT SALARY AND PROTECTED TEACHERS PUBLISHED.
LIST OF 3361 EXCESS TEACHERS WORKING WITHOUT SALARY - CLICK HERE
LIST OF 2939 PROTECTED TEACHERS - CLICK HERE
06 October, 2011
04 October, 2011
IMPLEMENTATION OF PACKAGE
SCIENTIFIC METHOD OF APPOINTMENT AND DEPLOYMENT OF TEACHERS IN AIDED SCHOOLS – IMPLEMENTATION OF PACKAGE AS RECOMMENDED BY THE COMMITTEE HEADED BY THE CHIEF SECRETARY -- ORDERS ISSUED
G.O (P) No.199/2011/G.Edn Dated, Thiruvananthapuram, 01/10/2011
02 October, 2011
സൌജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളില്‍ പഠിക്കുന്ന സ്കൂള്‍ കുട്ടികള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നീ വിഭാഗം കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന സൌജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ഒരു വര്‍ഷത്തേയ്ക്ക് കൂടി തുടരുന്നതിന് അനുമതി നല്‍കി ഉത്തരവായി. മാരക രോഗം മൂലം മരണമടയുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം ഈ വര്‍ഷവും തുടരും.
01 October, 2011
കെ.പി.എസ്.ടി.യു. മെഗാ ക്വിസ് 2011
കെ.പി.എസ്.ടി.യു. മെഗാ ക്വിസ് 2011ന്റെ ഭാഗമായി നടന്ന ഉപജില്ലാതല മത്സരത്തില്‍ എല്‍.പി,യു.പി,എച്ച്.എസ്. വിഭാഗങ്ങളിലായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. "ചാച്ചാജിയും ഇന്ത്യയും " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എല്‍.പി.വിഭാഗം മത്സരത്തില്‍ ആലങ്കോട് ജനതാ എ.എല്‍.പി.സ്കൂളിലെ സാന്ദ്ര .എ.എസ്. , ജി.എല്‍.പി.എസ്.മൂക്കുതലയിലെ ഉമ്മു ഹാനിയ.വി. എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എല്‍.പി.എസ്.മൂക്കുതലയിലെ അനര്‍ഘ രമേഷ് രണ്ടാം സ്ഥാനം നേടി.
ഇന്ത്യയുടെ കാര്‍ഷിക പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യു.പി വിഭാഗം മത്സരത്തില്‍ ജി.എം.യു.പി.സ്കൂള്‍ എടപ്പാളിലെ അഞ്ജലി ദേവ് ഒന്നാം സ്ഥാനവും കെ.എം.ജി.യു.പി.സ്കൂള്‍ തവനൂരിലെ അമല്‍കൃഷ്ണന്‍.എം. രണ്ടാം സ്ഥാനവും ,സജിത്ത്.പി.വി. മൂന്നാം സ്ഥാനവും നേടി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എച്ച്.എസ് വിഭാഗം മത്സരത്തില്‍ പൂക്കരത്തറ ഡി.എച്ച്.ഓ.എച്ച്.എസ്.എസിലെ ഷിജിന്‍ വിജയിയായി.
വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം കെ.പി.എസ്.ടി.യു. സംസ്ഥാന കൌണ്‍സിലര്‍ സി,വി,സന്ധ്യ, റവന്യു ജില്ലാ വൈസ് പ്രസിഡന്റ് അടാട്ട് വാസുദേവന്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.പി.മോഹനന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.കെ.ദിലീപ് കുമാര്‍ അധ്യക്ഷം വഹിച്ചു.രഞ്ജിത്ത് അടാട്ട് സ്വാഗതവും,കെ.പ്രമോദ് നന്ദിയും പറഞ്ഞു.
ക്വിസ് മത്സരത്തിന് കെ.ഉണ്ണികൃഷ്ണന്‍,സജീവ്.പി.ജി,സജീവ് ,സി.എസ്.മനോജ്, സുര്യനാരായണന്‍, ബിജു.പി.സൈമണ്‍,പ്രവിത,ആന്‍ലി ആന്റണി,ഡിഫില്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ത്യയുടെ കാര്‍ഷിക പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യു.പി വിഭാഗം മത്സരത്തില്‍ ജി.എം.യു.പി.സ്കൂള്‍ എടപ്പാളിലെ അഞ്ജലി ദേവ് ഒന്നാം സ്ഥാനവും കെ.എം.ജി.യു.പി.സ്കൂള്‍ തവനൂരിലെ അമല്‍കൃഷ്ണന്‍.എം. രണ്ടാം സ്ഥാനവും ,സജിത്ത്.പി.വി. മൂന്നാം സ്ഥാനവും നേടി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എച്ച്.എസ് വിഭാഗം മത്സരത്തില്‍ പൂക്കരത്തറ ഡി.എച്ച്.ഓ.എച്ച്.എസ്.എസിലെ ഷിജിന്‍ വിജയിയായി.
വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം കെ.പി.എസ്.ടി.യു. സംസ്ഥാന കൌണ്‍സിലര്‍ സി,വി,സന്ധ്യ, റവന്യു ജില്ലാ വൈസ് പ്രസിഡന്റ് അടാട്ട് വാസുദേവന്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.പി.മോഹനന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.കെ.ദിലീപ് കുമാര്‍ അധ്യക്ഷം വഹിച്ചു.രഞ്ജിത്ത് അടാട്ട് സ്വാഗതവും,കെ.പ്രമോദ് നന്ദിയും പറഞ്ഞു.
ക്വിസ് മത്സരത്തിന് കെ.ഉണ്ണികൃഷ്ണന്‍,സജീവ്.പി.ജി,സജീവ് ,സി.എസ്.മനോജ്, സുര്യനാരായണന്‍, ബിജു.പി.സൈമണ്‍,പ്രവിത,ആന്‍ലി ആന്റണി,ഡിഫില്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)