TET(ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ആഗസ്റ്റില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. TET കേരളത്തിലെ അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇക്കൊല്ലം കേരളത്തിലെ സ്കൂളുകളില്‍ റിട്ടയര്‍മെന്റ്,രാജി,മരണം,പ്രമോഷന്‍,എന്നിവ മൂലം ഉണ്ടാവുന്ന ഒഴിവുകളിലാണ് എയിഡഡ് സ്കൂളുകളില്‍ നിയമനം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.എന്നാല്‍ ഈ നിയമനങ്ങള്‍ക്ക് TET യോഗ്യത നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എല്‍.പി.വിഭാഗം അധ്യാപകരാവാന്‍ TET ഒന്നാം പേപ്പറും യു.പി.വിഭാഗം അധ്യാപകരാവാന്‍ TET രണ്ടാം പേപ്പറും ജയിക്കണം.ഒരു മാര്‍ക്ക് വീതമുള്ള 150 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ വീതമാണ് രണ്ടു പേപ്പറുകളിലും ഉണ്ടാവുക.90 മിനിട്ട് കൊണ്ട് എഴുതിത്തീര്‍ക്കേണ്ട പരീക്ഷയില്‍ 90 മാര്‍ക്ക് കിട്ടുന്നവര്‍ ജയിക്കും.
NET,SET,CTET( കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ ) എന്നിവ ജയിച്ചവരെ TET യോഗ്യതയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അതു പോലെ പി.എച്.ഡി ,എം.ഫില്‍ ബിരുദമുള്ളവരെയും TET യില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.നിലവില്‍ പി.എസ്.സി.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും ഇതില്‍ നിന്നൊഴിവാക്കേണ്ടി വരും.
No comments:
Post a Comment