എടപ്പാള്‍ : പൊതുവിദ്യാഭ്യാസ മേഖലക്ക് പൊതുവേയും എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേകിച്ചും പുതുജീവന്‍ നല്‍കിയ അധ്യാപക പാക്കേജിനെ തള്ളിപ്പറയാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനകള്‍ നന്ദികേടിന്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ് മോഹന്‍ കുറ്റപ്പെടുത്തി.കെ.പി.എസ്..ടി.യു.എടപ്പാള്‍ ഉപജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ദിലീപ്കുമാര്‍ അധ്യക്ഷം വഹിച്ചു.വി.കെ.അജിത് കുമാര്‍ കെ.അബ്ദുല്‍ മജീദ്,അടാട്ട് വാസുദേവന്‍,സി.പി.മോഹനന്‍ ,സി.വി.സന്ധ്യ,രഞ്ജിത്ത് അടാട്ട് ,ഡിഫില്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു .
No comments:
Post a Comment