ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിക്കുന്ന മുഴുവൻ കുട്ടികളുടെയും പേര് എന്റർ ചെയ്യേണ്ടതാണ്.ആദ്യ പേരുകാരനായിരിക്കും ഗ്രൂപ്പ് ലീഡർ.
മത്സരങ്ങൾക്ക് പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങളിൽ അതാത് സ്കൂളിലെ വിദ്യാർഥികളെ മാത്രമേ പിന്നണിയായി പങ്കെടുപ്പിക്കാവൂ
നൃത്ത ഇനങ്ങൾക്ക് പിന്നണിയിൽ വി.സി.ഡി അല്ലെങ്കിൽ ഡി.വി.ഡി.മാത്രമേ ഉപയോഗിക്കാവൂ
എൽ.പി.വിഭാഗത്തിൽ ഒരു സ്കൂളിന് 9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
യു.പി. വിഭാഗത്തിൽ ഒരു സ്കൂളിന് 13 വ്യക്തിഗത ഇനങ്ങളിലും 3 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
ഒന്ന് മുതൽ പ്ലസ് ടു വരെ ഒരു കുട്ടിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
അറബിക്,സംസ്കൃതം ഇനങ്ങളിൽ മത്സരിക്കുന്ന കുട്ടികൾ ആ ഭാഷ പഠിക്കുന്നവരായിരിക്കണം.
അറബിക് കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുത്ത കുട്ടിക്ക് പൊതുവിഭാഗത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല
No comments:
Post a Comment