കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ളീം/ക്രിസ്ത്യന്‍/ബുദ്ധ/ സിഖ്/പാര്‍സി
സമുദായങ്ങളില്‍പ്പെട്ട പതിനൊന്നാം ക്ളാസുമുതല്‍ പി.എച്ച്.ഡി. വരെ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് 2012 - 13 അദ്ധ്യയന വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്മെട്രിക്
സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍, അപേക്ഷിക്കേണ്ട രീതി,
തുടര്‍ നടപടികള്‍ എന്നിവ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ്
വെബ്സൈറ്റായwww.dcescholarship.kerala.gov. in
ല്‍ Post matric scholarship (PMS) instructions എന്ന ലിങ്കില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈന്‍
ആയി www.dcescholarship.kerala.gov. in എന്ന വെബ്സൈറ്റില്‍ മാത്രമേ നല്‍കാന്‍
കഴിയുകയുള്ളൂ. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി
ആഗസ്റ് 14.
No comments:
Post a Comment