31 July, 2013
30 July, 2013
29 July, 2013
K-TET 2013 PROSPECTUS
27 July, 2013
26 July, 2013
24 July, 2013
22 July, 2013
20 July, 2013
19 July, 2013
MID DAY MEAL PROGRAMME – CIRCULAR 18-7-13
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന
പ്രഥമാദ്ധ്യാപകര്‍, അദ്ധ്യാപകര്‍,
നൂണ്‍ ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍, ജില്ലാ/സബ്ജില്ലാതല ഉദ്യോഗസ്ഥന്മാര്‍
എന്നിവര്‍ക്കായി നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആഹാര സാധനങ്ങള്‍
പാചകം ചെയ്യുന്നതിനു മുന്‍പ് അവ
കേടുവരാത്തതും വൃത്തിയുളളവതുമാണെന്ന് ഉറപ്പുവരുത്തണം. ധാന്യങ്ങള്‍ പാചകം
ചെയ്യുന്നതിനു മുന്‍പ് അവ
ചൂടുവെളളത്തില്‍ വൃത്തിയായി കഴുകണം. കൂടാതെ പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും
വെളളത്തില്‍ കൂടുതല്‍ പ്രാവശ്യം
കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ
വെളളം ലഭ്യമാക്കണം.
അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂള്‍
പാചകതൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും
ഉറപ്പുവരുത്തണം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പാചകം ചെയ്തിട്ടുളള ആഹാരം
കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനു
മുന്‍പ് സ്‌കൂള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍ പരിശോധിച്ച് അവ
ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണം.
ശുചിത്വമാര്‍ന്ന ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകന്റേയും
ഉച്ചഭക്ഷണ കമ്മിറ്റിയുടെയും
പൂര്‍ണ്ണ ചുമതലയിലായിരിക്കണം.
ജില്ല/സബ്ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാര പരിധിയില്‍പെട്ട
സ്‌കൂളുകളില്‍ പരിശോധന നടത്തി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ശുചിത്വം ഉറപ്പു
വരുത്തണം. ഉച്ചഭക്ഷണ പദ്ധതിക്കു
വേണ്ടി സ്‌കൂള്‍, ഉപജില്ല, ജില്ല തലങ്ങളില്‍ രൂപീകരിച്ചിട്ടുളള വിവിധ കമ്മിറ്റികള്‍
അടിയന്തിരമായി കൂടേണ്ടതും ഇത്
സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് എല്ലാ മാസവും
നല്‍കണമെന്നും സര്‍ക്കുലറില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
PREMATRIC SCHOLARSHIP
ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് എട്ട് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി.ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവ്. ഇതനുസരിച്ച് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമില്ല. എന്നാല്‍ നേരത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് കൊണ്ടിരിക്കുന്നവരും, സ്‌കോളര്‍ഷിപ്പ് തുടര്‍ന്നു ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നവരും സെപ്തംബര്‍ 30 നകം ബാങ്കുകളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സ്വീകരിച്ച് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കേണ്ടതാണ്. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പറോ യു. ഐഡി നമ്പറോ നിര്‍ബന്ധമില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും, യു.ഐ.ഡി നമ്പറും നല്‍കേണ്ടതാണ്. ദേശസാല്‍കൃത ബാങ്കുകള്‍ക്കു പുറമേ, ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, വിദ്യാഭ്യാസവകുപ്പും നല്‍കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ഭാവിയില്‍ ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
18 July, 2013
17 July, 2013
14 July, 2013
11 July, 2013
10 July, 2013
03 July, 2013
Subscribe to:
Posts (Atom)